കവിതകള്‍ - മനോജ് മുല്ലമംഗലം
1. ജന്മദിനം
അക്ഷരങ്ങള്‍ മാഞ്ഞും, അക്കങ്ങള്‍ മറിഞ്ഞും
ഒരു ജന്മദിനം കൂടിയും.
അലയടിച്ചുയരുന്ന തിരമാലകള്‍ക്കൊപ്പം
അലക്ഷ്യമായൊരു ജീവിത നൌക
പ്രതീക്ഷകളുടെയും, ആശകളുടേയും തീരം തേടി
ഒരു ജന്മദിനം കൂടിയും.
മരണം
ഇവിടെനിന്നും ഞാന്‍ പിന്‍വാങ്ങുന്നുവെന്ന തോന്നല്‍
വെറുതെയായില്ല.
തണുത്ത കാറ്റ് സ്വപ്നത്തിന്‍ ചിറകില്‍ ഉരുമ്മിയും തലോടിയും
സ്വര്‍ഗത്തില്‍ ഞാനൊരു രാജകുമാരനായി.
മനുഷ്യന്‍
എനിക്കെന്റെ വാക്കുകളെ വെറുപ്പായി
എനിക്കെന്റെ ചിന്തകളെ വെറുപ്പായി
എനിക്കെന്നെ വെറുപ്പായി
ഞാനൊരു മനുഷ്യനായി !
Wednesday, January 20, 2010
Subscribe to:
Post Comments (Atom)

1 comment:
മനോജ്, നീ ഇപ്പോള്‍ എവിടെയാണ്? കൊള്ളാം നിന്റെ രചനകള്‍, കൂടുതല്‍ എഴുതുക.
Post a Comment