കവിതകള്‍ - മനോജ് മുല്ലമംഗലം
1. ജന്മദിനം
അക്ഷരങ്ങള്‍ മാഞ്ഞും, അക്കങ്ങള്‍ മറിഞ്ഞും
ഒരു ജന്മദിനം കൂടിയും.
അലയടിച്ചുയരുന്ന തിരമാലകള്‍ക്കൊപ്പം
അലക്ഷ്യമായൊരു ജീവിത നൌക
പ്രതീക്ഷകളുടെയും, ആശകളുടേയും തീരം തേടി
ഒരു ജന്മദിനം കൂടിയും.
മരണം
ഇവിടെനിന്നും ഞാന്‍ പിന്‍വാങ്ങുന്നുവെന്ന തോന്നല്‍
വെറുതെയായില്ല.
തണുത്ത കാറ്റ് സ്വപ്നത്തിന് ചിറകില്‍ ഉരുമ്മിയും തലോടിയും
സ്വര്‍ഗത്തില്‍ ഞാനൊരു രാജകുമാരനായി.
മനുഷ്യന്
എനിക്കെന്റെ വാക്കുകളെ വെറുപ്പായി
എനിക്കെന്റെ ചിന്തകളെ വെറുപ്പായി
എനിക്കെന്നെ വെറുപ്പായി
ഞാനൊരു മനുഷ്യനായി !
Wednesday, January 20, 2010
Saturday, January 16, 2010
നിറക്കൂട്ട് - മനോജ് മുല്ലമംഗലം (ഹൈദരാബാദില്‍ നിന്നും പുറത്തിറങ്ങിയ 'പ്രണവം' മാഗസിനില്‍ 2004ൽ പ്രസിധ്ധീകരിച്ച ചെറുകഥ)
..എങ്ങും കറുത്ത പുക പരന്നിരുന്നു...ചുറ്റും വെന്തെരിഞ്ഞ ശവശരീരങള്‍ ..ചിതറിക്കിടക്കുന്ന മാംസ്കഷ്ണങ്ങള്..കരിഞ്ഞ മാംസത്തിന്റെ ഗന്ധം ..ആര്‍ത്തനാദങ്ങളും ദീനരോദനങ്ങളും എങ്ങും കേള്‍ക്കാമായിരുന്നു..എന്റെ മൊളെവിടെ ?
ഗോരേഗാവില്നിന്നും ബൊറിവില്ലിയിലേക്കു പതിനഞ്ചു മിന്ട്ട്. കാന്തിവില്ലി, പിന്നെ അടുത്ത സ്റ്റേഷന്ബൊറിവില്ലി.
തോളത്തിരുന്ന ബാഗ് മാറോടു ചേര്‍ത്തു, സാരിത്തുമ്പ് എടുത്തുകുത്തി, ഒരു യുദ്ധത്തിനെന്നപോലെ നന്ദിത സീറ്റില്‍നിന്നും എഴുന്നേറ്റു. തിങ്ങിനില്ക്കുന്ന യത്രക്കാരുടെ ഇടയിലൂടെ ഒരു വിധത്തില്‍ വാതിലിനടുത്ത് എത്തി.കിഴക്കെ വരിയത്തെ നന്ദിത.കോവിലകത്തെ രവിവര്‍മ്മക്കൊപ്പം ഈ മുംബൈ നഗരത്തില്‍ എത്തിയതു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരര്‍ത്ഥത്തില്‍ രവിയൊടൊപ്പം നന്ദിത ഒളിച്ചോടുകയായിരുന്നു എന്നു പറയാം. അവരുടെ വിവാഹം ഒരു വിപ്ലവം ആയിരുന്നു എന്ന് ബന്ധുക്കലും നാട്ടുകാരും ഓര്മ്മപ്പെടുത്തുമെങ്ങിലും രവിക്കും നന്ദക്കും അങ്ങനെ തോന്നിയിരുന്നില്ല. കരണം അവരുടെ സ്നേഹം പരിശുദ്ധമയിരുന്നു. ............വിപ്ലവങ്ങള്ക്കുമപ്പുറത്ത്...............അടുത്തുള്ള ഒരു സ്വകാര്യ കോളേജില്‍ ക്ലര്‍ക്കായിരുന്നു രാധകൃഷ്ണവാരിയര്. കോളേജില്‍ നിന്നു കിട്ടിയ സമ്പാദ്യം കൊണ്ടു ഒരു ചെറിയ ബിസിനസ്സ് തുടങ്ങി. രണ്ടു പെണ്‍കുട്ടികളും ഒരാണൂം അടങ്ങുന്ന തന്റെ കുടുംബത്തെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്നതിനിടയിലാണു നന്ദിതയുടെ തിരോധനം. മുംബൈയില്‍ എത്തിയതിനുശേഷം ഒരു വരിയില്‍ ഒതുക്കിയ ഒരു കത്തു അച്ചനയച്ചു.."അച്ചാ, ഞാന്‍ രവിയേട്ടന്റെ കൂടെ മുംബൈയില്‍ സുഖമായി കഴിയുന്നു". അദ്യം വാരിയര്‍ക്ക് വിഷമം തോന്നിയെങ്ങിലും പിന്നീടു മകളുടെ ഈ സാഹസത്തെ വാരിയര്‍ മനസ്സുകൊണ്ടു ആശീര്‍വ്വദിച്ചു.
കോവിലകത്തെ അനിയന് രാജയുടെയും രാധാഭായിയുടേയും മൂത്തമകള്‍ മുംബെയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയര്‍ ആണ്. പക്ഷെ വാരിയരുടെ മകളുമായുള്ള പ്രേമവും അതിനുശേഷമുള്ള വിവാഹവും അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. എന്റെ ഉണ്ണിയ്ക്കു ഡോക്ട്ര്മാരും , എഞ്ചിനീയര്‍മാരുമായ പെണ്‍കുട്ടികള്‍ "ക്യു" നില്‍ക്കുമെന്ന് നാലുബദ്ധുക്കള് കൂടുന്നിടത്തു വീമ്പടിച്ചിരുന്നത് പിന്നീട് വിനയായി. ആദ്യമാദ്യം മരുമകളോടു ദേഷ്യം ഉണ്ടായിരുന്നെങ്ങിലും പിന്നീടില്ലതായി. കാരണം മരുമകള്‍ വളരെ സുന്ദരിയായിരുന്നു. നീണ്ട തലമുടി, വട്ടമുഖം, നീണ്ട കണ്ണുകള്‍ ...ഒരു കൊലോത്തുനിന്നും ഇങ്ങിനെയൊരു കുട്ടിയെ കിട്ടില്ലെന്നു ഉറപ്പായിരുന്നു അവര്‍ക്ക്. ഇരുകൂട്ടരുടേയും കുടുംബാംഗങ്ങള്‍ വളരെ നല്ല ബന്ധത്തില്‍ കഴിഞ്ഞു പോന്നു. കാലങ്ങള്‍ കടന്നുപോയി. രാധാഭായി ഇന്നു ജീവിച്ചിരിപ്പില്ല. വാരിയത്ത് ഇന്നാരുമില്ലാതയി. രണ്ടാമത്തെ മകളുടെ വിവാഹവും, മകന്റെ വിദേശവാസവും വാരിയരെ ജീവിത്തതില്‍ ഒറ്റപ്പെടുത്തി. പിന്നീട് മരണത്തിലേക്കും..
ബോറിവില്ലിയില്‍ എത്തിയ ട്രെയിനില്‍ നിന്നും നന്ദിത ചാടിയിറങ്ങി. മുംബൈയിലെ ട്രെയില്‍ യാത്ര അപകടം പിടിച്ചതാണ്. ഒരു പ്രത്വേക പരിശീലനം തന്നെ ആവശ്യമാണെന്നു പറയാം.
നന്ദയുടെ ബാഗില്‍നിന്നും മൊബൈല്‍ ചിലച്ചു. മൊബൈല്‍ നിലാവെളിച്ചത്തില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു....അപ്പു കോളിംഗ്...."ഹായ് മമ്മ..." എവിടെ എത്തി?". സ്റ്റേഷനിലെ ശബ്ദകോലാഹലങ്ങൾക്കിടയില്‍ വ്യക്തമായി ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ലായിരുന്നു. ഒരു ചെവി പൊത്തിക്കൊണ്ടു നന്ദ മറുപടി പറഞ്ഞു.
"ബസ്റ്റോപ്പിലേക്കു നടക്കുന്നു. പത്തു മിനിട്ടകം വീട്ടിലെത്തും".
"മമ്മ....ആരതി അന്റിയുടെ കൈയ്യില്‍നിന്നും സ്റ്റിച്ച് ചെയ്യാന്‍ കൊടുത്തതു മേടിക്കാന്‍ മറക്കണ്ട". അപ്പു ഓര്‍മ്മപ്പെടുത്തി.
ആരതിയുടെ കൈയ്യിൽനിന്നും തുണിയും മേടിച്ചു, മൂന്നാമത്തെ നിലയിലുള്ള തന്റെ ഫ്ലാറ്റിലേക്ക് നന്ദ നടന്നു.
വാതില്‍ തുറന്ന് അകത്തു വന്നതും കമ്പ്യൂട്ടറിന്റെ മുന്പിലിരുന്ന അപ്പുവും കൂട്ടുകാരി അര്‍പ്പണയും ചാടിയെഴുന്നേറ്റു. നന്ദയുടെ കൈയ്യിലിരുന്ന കവര്‍ വാങ്ങി മുറിയേലേക്കോടി.
പിറ്റേ ദിവസം കോളേജ് ഡേയ്ക്കു സാരിയുടക്കണമെന്നു അപ്പുവിനു നിര്‍ബദ്ധം. പക്ഷെ, രവിയേട്ടനു അപ്പു സാരിയുടക്കുന്നതു ഇഷ്ടമല്ല. അവസാനം അപ്പുവിന്റെ നിര്ബദ്ധത്തിനു രവിയേട്ടനു വഴങ്ങേണ്ടിവന്നു.
രവിയേട്ടന് അധികവും ഔദ്യോഗിക യത്രയിലായിരിക്കും. അപ്പുവിനെ സുരക്ഷിതമയി ഒരാളെ ഏല്‍പ്പിച്ചിട്ടുവേണം, ഇതെല്ലാം വിട്ടു, നാട്ടില്‍ പോയി സുഖമായി കഴിയാമെന്നു രവിയെട്ടന് ഇടയ്ക്കൊക്കെ പറയും.
വിവാഹത്തിനുശേഷം വളരെ വൈകിയാണ് അപ്പു ജനിച്ചത്. നാടായ നാടെല്ലാം പൂജകളും, വഴിപാടുകളും നടത്തിയൊടുക്കം ദൈവം കനിഞ്ഞ വരദാനം.
അപ്പുവിനെ വയറ്റിലായിരിക്കുമ്പോള്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പു പറഞ്ഞിരുന്നു, ആണ് കൂട്ടിയായിരിക്കുമെന്ന്. എല്ലാ പ്രതീക്ഷകളും തകര്‍ത്തു, ഞങ്ങള്‍ക്കു മകള്‍ പിറന്നു. ഞങ്ങള്‍ അവളെ "അപ്പു" എന്നു വിളിച്ചു.
നന്ദിത കാലത്തു നേരത്തേ എഴുന്നേറ്റു അടുക്കളജോലികള്‍ തീര്‍ത്തു. പതിവിനു വിപരീതമായി അപ്പു നേരത്തേതന്നെ എഴുന്നേറ്റിരുന്നു. ആദ്യമായി, സാരിയുടുത്തു കോളേജില്‍ പോകുന്നതിന്റെ ഉത്സാഹത്തിലായിരുന്നു അവള്. കൂട്ടുകാരി അര്‍പ്പണ കാലത്തുതന്നെ അപ്പുവിന്റെ വീട്ടില്‍ ഹാജരായി.
അപ്പു സാരിയുടുത്താല്‍ വളരെ സുന്ദരിയാണ്. നന്ദ മനസ്സില്‍ മന്ദ്രിച്ചു. അവള്‍ക്കു രവിയേട്ടന്റെ ഛായയാണ്. ഒത്ത ഉയരം, വട്ടമുഖം. പക്ഷെ മൂക്കു തള്ളയുടേതാണെന്ന് കളി പറയും.
അപ്പുവും അര്‍പ്പണയും ഒരുമിച്ചു വീട്ടില്‍ നിന്നിറങ്ങി. രണ്ടുപേരും ഉത്സാഹത്തിലും ധൃതിയിലുമായിരുന്നു. അപ്പു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അമ്മക്കുള്ള പതിവു "ഉമ്മ" കൊടുക്കാന്‍ മറന്നില്ല. അഞ്ചുമണിക്കു മുന്‍പു വീട്ടില്‍ തിരിച്ചെത്തണമെന്നു നന്ദിത അവളെ താക്കീതു ചെയ്തു. അവളതു കേട്ടപാതി കേള്‍ക്കാത്ത പാതി വീട്ടില്‍നിന്നിറങ്ങി.
നന്ദിത അന്നു ജോലിക്കു പോയില്ല. മനസ്സിനൊരു സുഖം തോന്നിയില്ല. ജോലി സ്ഥലത്തേക്കു വിളിച്ചു "ലീവ്" പറഞ്ഞു. പതിവുപോലെ രവിയെട്ടനെ വിളിച്ചുഎല്ലാ വിശേഷങ്ങളും തിരക്കി.
രാവിലേത്തന്നെ ജോലികളെല്ലം തീര്‍ത്തതുകൊണ്ട് നന്ദിതക്കു വെറുതെയിരിക്കേണ്ടിവന്നു. ഫ്ലാറ്റിലെ നാലുറുതെ ഇരിക്കേണ്ടതു ഒരു വലിയ ശിക്ഷ തന്നെയാണ്. ഒരു ജോലി ലഭിച്ചതിനു ശേഷമാണു ഇതില്‍നിന്നും മോചനം കിട്ടിയത്.
അപ്പു കൊളേജില്‍നിന്നും നന്ദിതയെ വിളിച്ചു. അവള് വളരെ ഉത്സാഹത്തിലായിരുന്നു. മത്സരത്തില്‍ വിജയിച്ച സന്തോഷം അമ്മയെ അറിയിച്ചു.
" നീ ഇപ്പോഴൊന്നും വീട്ടില്‍ വരുന്നില്ലേ ? ". നന്ദിത കയര്‍ത്തു. ഞങ്ങള്‍ ചര്‍ച്ച്ഗേറ്റ് സ്റ്റേഷനില്‍ ആണ് മമ്മ, അഞ്ചുമണിയുടെ ട്രെയിനില്‍ കയറും.." അപ്പു മറുപടി പറഞ്ഞു.
ആറുമണിക്കു എത്തേണ്ട അവളെ കാണാതായപ്പേള് നന്ദിത പരിഭ്രമിച്ചു. നന്ദിത അപ്പുവിനെ ഫൊണില്‍ വിളിയ്ക്കാന്‍ ശ്രമിച്ചു. പക്ഷെ കിട്ടിയില്ല. നന്ദിത പരിഭ്രാന്ദിയായി. എട്ടുമണി കഴിഞ്ഞിട്ടും അവളെത്തിയിട്ടില്ല. മൊബൈലില്‍ വിളിച്ചിട്ടു കിട്ടുന്നുമില്ല. അര്‍പ്പണയുടെ അമ്മയോടു അന്വേഷിച്ചു. അര്‍പ്പണയും, അപ്പുവും ഒരുമിച്ചാണു പോയിരിക്കുന്നത്. അര്‍പ്പണയും എത്തിയിട്ടില്ല.
ഒന്നും ചെയ്യാനില്ലാത്തതു കാരണം ടിവി ഓണ്‍ ചെയ്തു അതിനു മുന്പിലിരിന്നു. സമയം കഴിയുന്തോറും നന്ദയുടെ പരിഭ്രമവും ഇരട്ടിച്ചു. പെട്ടെന്ന് ടിവിയില്‍ വന്ന ഒരു ഫ്ലാഷ് ന്യൂസ് ശ്രദ്ധിച്ചു. ചര്‍ച്ച്ഗേറ്റില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ ഒരു ബോംബു സ്ഫോടനം.....
നന്ദിത ചാടിയെഴുന്നേറ്റു. പൊട്ടിക്കരഞ്ഞു. "അപ്പുവിനൊന്നും പറ്റാതെ നോക്കണമേ ..." എന്നു ദൈവത്തോടു പ്രാർത്ഥിച്ചു.
പെട്ടെന്നാണു നന്ദിതയുടെ മൊബൈല്‍ അടിച്ചത്. അവളോടിച്ചെന്നുഫോണെടുത്തു. ഫോണിന്റെ മറുഭാഗത്തു നിന്നു ഹിന്ദിയില്‍. "അപ്പുവിന്റെ വീടാണോ ?". "അതെ,ഞാനവളുടെ അമ്മയാണ്".... നന്ദ മറുപടി നല്കി. "ക്ഷമിക്കണം, ഞാന്‍ സ്റ്റേഷന്കണ്ട്രേഒള് റൂമില്‍ നിന്നാണു വിളിക്കുന്നത്. ഇപ്പൊള്‍ ഇവിടെ നടന്ന ബോംബ് സ്ഫേഓടന്അനത്തില് നിങ്ങളുടെ മകള്‍ അപ്പു......ബാക്കി ഫോണിന്റെ മറുഭാഗത്തു നിന്നും വന്നവാക്കുകളൊന്നും നന്ദ പീന്നീടു കേട്ടില്ല. തലക്കകത്തുനിന്നും പെരുക്കുന്നതുപോലെയും, ശരീരത്തിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകിയും, ശരീരം വിയർത്തും, ഒടുവില്‍ നന്ദിത ബോധരഹിതയായി.
എന്റെ സ്വപ്ങ് കറുത്തപുക പടർന്നിരിക്കുന്നു. ചുറ്റും വെന്തരിഞ്ഞ ശവശരീരങ്ങൾ...ചിതറിക്കിടക്കുന്ന മം സ കഷ്ണങ്ങൾ..കരിഞ്ഞ മം സത്തിന്റെ ഗന്ധം..ആർത്തനാദങ്ങളും ദീനരോദനങ്ങളും എങ്ങും കേൾക്കാമായിരുന്നു."എന്റെ അപ്പു എവിടെ?". എന്റെ കണ്ണുകൾ എല്ലായിടത്തും പരതി. എന്റെ മകൾ "അപ്പു" ശവശരീരങ്ങൾക്കിടയിലൂടെ മുട്ടുകൂത്തി വരുന്നതു ഞാൻ കണ്ടു..കൂഞ്ഞിന്റെ മുഖത്തു ചോരത്തുള്ളികൾ ചിതറിയിരുന്നു. ഞാനവളെ രണ്ടു കൈയ്യും, നീട്ടി കോരിയെടുത്തു. മറോടുചേർത്തു. കറുത്തപുക പിന്നേയും പരന്നു.

Subscribe to:
Comments (Atom)